കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ നടന് വിനായകനെ എറണാകുളം നോര്‍ത്ത് പൊലീസ് ചോദ്യം ചെയ്തു. തന്റെ പ്രതികരണം ഉമ്മന്‍ചാണ്ടിയെ ഒരിക്കലും അവഹേളിക്കാനായിട്ടല്ലെന്ന് നടൻ മൊഴി നല്കി. കൂടാതെ വിനായകന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് വിനായകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, തന്റെ വീട് ആക്രമിച്ചതായി നല്കിയ പരാതി പിന്‍വലിക്കുകയാണെന്ന് വിനായകന് പൊലീസിനെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം