ഇടുക്കി: ഡ്യൂട്ടി കഴിഞ്ഞു രാത്രി സ്കൂട്ടറിൽ വീട്ടിലേയ്ക്കു വരുന്ന വഴിയിൽ നഴ്സിനു നേരെ ലൈംഗികാക്രമണം നടത്തി യുവാവ്. ബൈക്കിലെത്തിയ അക്രമി നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ വരികയും, സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നു പിടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെ തൊടുപുഴ വണ്ണപ്പുറത്തു വച്ച് വ്യാഴാഴ്ച രാത്രി 8.30നാണു സംഭവമുണ്ടായത്. വണ്ണപ്പുറം ടൗണിൽനിന്നു വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിൽ നിന്നു ബൈക്കിലെത്തിയാണ് ഉപദ്രവിച്ചത്.
read more വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകൾക്ക് യെല്ലോ അലർട്ട്
ഭയന്നുപോയ യുവതി സ്കൂട്ടർ നിർത്തി ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ബൈക്ക് തിരിച്ചു വേഗത്തിലോടിച്ചു കടന്നു കളഞ്ഞു. കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം