ബെംഗളൂരു: ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. കർണാടകയിൽ ബിജെപിയുമായി ചേർന്നു പ്രതിപക്ഷസഖ്യമായി പ്രവർത്തിക്കുമെന്നു ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കർണാടകയിൽ കിങ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു.
224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടിയപ്പോള്‍, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോണ്‍ഗ്രസിനു സര്‍ക്കാരുണ്ടാക്കാന്‍ മികച്ച ഭൂരിപക്ഷം കിട്ടിയതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. ഇതോടെയാണു ബിജെപിക്കൊപ്പം ജെഡിഎസും പ്രതിപക്ഷത്തായത്. ഇനി ബിജെപിയോടൊപ്പം ചേര്‍ന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ നിലകൊള്ളാനാണു തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി സഭയുടെ അകത്തും പുറത്തും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി 10 അംഗ സമിതിയെ നിയോഗിക്കാന്‍ പാര്‍ട്ടി തലവനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുമോ എന്ന ചോദ്യത്തിന് അതിനിനിയും സമയമുണ്ടല്ലോ എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം