കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം നല്‍കിയെങ്കിലും വിനായകൻ ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനു മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കും.
വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്. എന്തായാലും വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. എന്നാൽ, വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ചില സിനിമ സംഘടനകൾ ആലോചിക്കുന്നുണ്ട്. പൊലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്ന് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. ഒരാള്‍ മരണപ്പെടുമ്ബോള്‍ വരുന്ന നഷ്ടം വലുതാണ്. അവര്‍ക്ക് നല്ല യാത്രയയപ്പ് നല്‍കി ലോകത്ത് നിന്ന് പറഞ്ഞു വിടേണ്ടത്. സര്‍ക്കാര്‍ വലിയ തരത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ആ ബഹുമാനം നമ്മള്‍ പരസ്പരം നല്‍കണമെന്ന് സജി ചെറിയാൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം