കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ നടൻ വിനായകന്‍ നടത്തിയ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ. മരിച്ചുകിടക്കുന്നയാളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കലാപമായി മണിപ്പുര്‍ കലാപം മാറിയെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തെരുവുകളില്‍ സ്ത്രീകള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ അതൊന്നും പ്രധാനമന്ത്രി അറിയുന്നില്ല. കലാപം അവസാനിപ്പിക്കാൻ ഭരണകൂടത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്ന് സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ കൊലപ്പെടുത്തിയത് ലഹരിമാഫിയ സംഘമാണെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. പിടിയിലായ പ്രതികള്‍ സ്ഥിരം ക്രിമിനലുകളാണ്. അവരെ പോറ്റിവളര്‍ത്തുന്നത് ആര്‍എസ്എസ് ആണെന്നും വി.കെ സനോജ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം