കോഴിക്കോട്: താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. തനിക്ക് അവസരം നല്‍കുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
താൻ അച്ചടക്കം ലംഘിച്ചെന്ന് പറയുന്ന സുധീറിനെ അറിയില്ല. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബൂത്ത്തല പ്രവർത്തകർക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
‘ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയിൽ താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
കോഴിക്കോട് പാർട്ടി പരിപാടിക്കെത്തിയ വേളയിലാണ് ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം പാർട്ടി വേദികളിലും പൊതു പരിപാടികളിലും സജീവമാകുകയാണ് ശോഭ സുരേന്ദ്രൻ.
നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് BJP KOZHIKODE DIST എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് നേരത്തെ തര്‍ക്കം നടന്നത്. സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമോ? എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം.. എന്നിങ്ങനെയാണ് ശോഭ പങ്കെടുക്കുന്ന പരിപാടിയുടെ സന്ദേശത്തോടുള്ള പ്രതികരണമായി ഗ്രൂപ്പില്‍ വന്ന വിമര്‍ശനങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം