വെള്ളറട (തിരുവനന്തപുരം) : അഞ്ചുവയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു കയ്യൊടിച്ചു. ആര്യങ്കോട് മൈലച്ചലിലാണ് സംഭവം. അമ്മയ്ക്കും മർദനമേറ്റു. തടിക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കയ്യെല്ലാണ് ഒടിഞ്ഞത്. കുട്ടിക്കു ദേഹമാസകലം അടിയേറ്റിട്ടുണ്ട്. അമ്മയും മകനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
Also Read :സംശയ രോഗം: മലപ്പുറത്ത് യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു
ബന്ധുക്കൾ പറഞ്ഞത്: ആദ്യഭർത്താവ് മരിച്ചതിനെ തുടർന്നാണു യുവതി, സ്കൂൾ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുൻപു വിവാഹം ചെയ്യുന്നത്. യുവതിക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണു മർദനമേറ്റത്.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കിൽ ഇംഗ്ലിഷ് അക്ഷരം എഴുതാൻ നിർദേശിച്ചു. തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളികഴിഞ്ഞു വന്നപ്പോൾ മർദനമേറ്റു തളർന്നു കതകിൽ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോൾ യുവതിയെയും മർദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം