ജയ്പൂര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അര മണിക്കൂറിനിടെയായിരുന്നു മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റ് ചെയ്തു.
Also Read :സംശയ രോഗം: മലപ്പുറത്ത് യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു
വെള്ളിയാഴ്ച പുലര്‍ച്ചെ 4.09നായിരുന്നു ആദ്യ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.4 ആണ് ഇതിന് തീവ്രത രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 4.22നും മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 4.25നും തുടര്‍ ചലനങ്ങളുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റ് ചെയ്തു. 3.1ഉം 3.4ഉം ആയിരുന്നു ഇതിന്റെ തീവ്രത. എന്നാല്‍ എവിടെയും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ ജയ്പൂരിലും മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും എല്ലാവരും സുരക്ഷിതരെന്ന് വിശ്വസിക്കുന്നതായും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം