ഇസ്ലാമാബാദ്: പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തി പബ്ജി ഗെയിമിന് അടിമയായ സഹോദരൻ. പാകിസ്ഥാനിലെ തെർമൽ പവർ കോളനിയിലാണ് സംഭവം. പബ്ജി ഗെയിമിന്റെ സ്വാധീനത്തെ തുടർന്ന് 3 സഹോദരിമാരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. തെർമൽ സെക്യൂരിറ്റി സർജന്റ് ഇജാസിന്റെ മക്കളായ ഫാത്തിമ (7), സഹ്റ (8), ആരീഷ (11) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ബാസിതിനെ പോലീസ് അറസ്റ്റ് ചെയ്തു. 3 സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം, ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് ബാസിത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, സഹോദരിമാരെ കാണാനില്ലെന്ന് ബാസിത് തന്നെയാണ് പോലീസിൽ വിളിച്ച് പരാതി നൽകിയത്. തുടർന്ന് സംഘത്തോടൊപ്പം തിരച്ചിൽ നടത്തുകയും ചെയ്തു.
Also read :അപകീർത്തി കേസ് : രാഹുൽ ഗാന്ധി സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ഇതിനിടെ സംശയം തോന്നിയ പോലീസ് ബാസിതിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. സഹോദരിമാരുടെ കൊലപാതകത്തിന് പിന്നിൽ പബ്ജി ഗെയിമിന്റെ സ്വാധീനം ഉള്ളതായും, താൻ തന്നെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പ്രതി സമ്മതിച്ചതായി സിറ്റി ഡിഎസ്പി റെഹാൻ റസൂൽ അഫ്ഗാൻ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം