കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു വയസുകാരന് ജപ്പാൻജ്വരം. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് ജപ്പാൻജ്വരം സ്ഥിരീകരിച്ചത്.
തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടി രണ്ടു ദിവസമായി ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തുടർ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം