ന്യൂഡല്‍ഹി: ചൂതാട്ടം, വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങള്‍ നല്കുന്ന ഒടിടി, സോഷ്യല്‍ മീഡിയ സൈറ്റുകളെക്കുറിച്ച് ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ടിവി ചാനലുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൂതാട്ടം, വാതുവെപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ വര്‍ഷം എല്ലാ സാറ്റലൈറ്റ് ടിവികളോടും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയോടും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അവ ചില ഒടിടി പ്ലാറ്റ്ഫോമുകളില്‍ തുടരുന്നതായാണ് വിവരം.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ടിവി ചാനലുകളില്‍ നിന്ന് പരസ്യം പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലുമാണ് ഇത്തരം പരസ്യങ്ങള്‍ കൂടുതലായി നല്‍കുന്നത്. കൂടുതല്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വ്യാജ കമ്ബനികളും പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ, വ്യക്തികളുടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇത്തരം പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ടം എന്നിവയെക്കുറിച്ച് 2018 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് 8000-ല്‍ പരം പരാതികളാണ് ലഭിച്ചിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം