കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കൊല്ലം അൻവാർശ്ശേരിയിലെത്തി. ഇന്ന് ഉച്ചക്കാണ് മഅ്ദനി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്.
മഅ്ദനിയെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. അൻവാർശ്ശേരിയിൽ അസുഖബാധിതനായ പിതാവിനൊപ്പം മഅ്ദനി കുറച്ചു ദിവസങ്ങൾ ചെലവഴിച്ചതിന് ശേഷമേ ചികിത്സയുടെ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കൂ എന്നാണ്പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു.
നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളിൽ നിന്ന് അൽപമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം