ന്യൂഡൽഹി: മണിപ്പൂരിൽ യുവതികളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മണിപ്പുർ ഡിജിപിയോട് ആവശ്യപ്പെട്ടതായും ദേശീയ വനിത കമ്മീഷൻ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്നും വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കവേ വനിത കമ്മീഷൻ ട്വിറ്ററിനും നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ജൂലൈ 28നുള്ളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നൽകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്ന വിഡിയോയാണു പുറത്തുവന്നത്. മേയ് നാലിനു നടന്ന അതിക്രമത്തിന്റെ വീഡിയോ ബുധനാഴ്ചയാണു പുറത്തുവന്നത്. ഇംഫാലിൽ നിന്ന് 5 കിലോമീറ്റർ അകലെ കാൻഗ്പോക‌്പി ജില്ലയിലാണ് സംഭവം നടന്നത്. നഗ്നരായ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു വിഡിയോയിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം