കൊച്ചി: ഇന്ത്യയിലെ മുൻനിര ഓട്ടോമൊബൈൽ കമ്പനി ആയ ടാറ്റാ മോട്ടോർസിന്റെ അത്യാധുനിക ജെൻസെറ്റുകളുടെ റേഞ്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. സാങ്കേതികപരമായി ഏറെ മുന്നേറിയ ടാറ്റാ മോട്ടോർസ് എൻജിനുകൾ സി.പി.സി.ബി. VI (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് VI) പാലിക്കുന്ന ഈ എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുള്ള ജെൻസെറ്റുകളിൽ 25 കെവിഐ മുതല്‍ 125 കെവിഐ വരെയുള്ള കോൺഫിഗറേഷനുകൾ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയും ശക്തമായ ബ്ലോക്ക് ലോഡിങ് കഴിവുമാണ് ഈ ജെൻസെറ്റുകളുടെ എടുത്തുപറയേണ്ട മറ്റ് പ്രധാന സവിശേഷതകൾ. ഇത് പ്രവർത്തന ചെലവ് കുറയ്ക്കുകയും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. ടാറ്റാ മോട്ടോർസിന്റെ ഉന്നത നിലവാരമുള്ള ആർ&ഡി സംവിധാനത്തിൽ രൂപകൽപ്പന ചെയ്‌തു വികസിപ്പിച്ചെടുത്ത്, പരീക്ഷിച്ച ശേഷമാണ് ടാറ്റാ മോട്ടോർസ് എൻജിനുകൾ വിപണിയിലേക്ക് എത്തിക്കുന്നത്. വിവിധ ഉപയോഗങ്ങൾക്ക് അനുയോജ്യമാകുന്ന രീതിയിൽ കരുത്തുറ്റതാണിവ.
ടാറ്റ മോട്ടോർസിന്റെ ‘ഗ്രീനർ ആൻഡ് ക്ലീനർ’ വിഭാഗത്തിൽ പെടുന്ന എഞ്ചിനുകളാണ് ജെൻസെറ്റുകൾക്ക് കരുത്തു നൽകുന്നത്. വ്യവസായ മേഖലയിലെ ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ്, ആരോഗ്യ പരിപാലനം, ഹോസ്പിറ്റാലിറ്റി, ടെലികോം, റെന്റൽ അപ്ലിക്കേഷൻ, ഓഫീസ്സ് ആൻഡ് വെയർഹൗസസ്, എന്നിങ്ങനെ വൈവിധ്യമായ ബിസിനസ് ആവശ്യങ്ങൾക്ക് ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ജെൻസെറ്റ് അനുയോജ്യമാണ്.