അഹമ്മദാബാദ്: അഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 9 മരണം. ഗാന്ധി നഗറിലെ ഇസ്കോണ്‍ പാലത്തില്‍ രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു അപകടം നടന്ന സ്ഥലത്തേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
രാത്രി ഒരു മണിയോടെ സര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയില്‍ എസ്യുവി ട്രക്കുമായി കൂട്ടിമുട്ടിയിരുന്നു. ഉടന്‍ തന്നെ പൊലീസും ഹോംഗാര്‍ഡും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു. അപകടം ഉണ്ടായ ഉടനെ സ്ഥലത്ത് വന്‍ ആള്‍ക്കൂട്ടം എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അവര്‍ പാലത്തില്‍ നില്‍ക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ജാഗ്വാര്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ അഞ്ച് പേര് മരിച്ചു.
കാറിന്റെ ഇടിയുടെ ആഘാതത്തില്‍ ആളുകള്‍ 30 അടി ദുരത്തേക്ക് തെറിച്ചുപോയതായുമാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരില്‍ ഒരു പൊലീസുകാരനും ഹോം ഗാര്‍ഡും ഉള്‍പ്പെടുന്നു. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ മര്‍ദിക്കുന്ന വീഡിയോയും പുറത്തുവന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം