ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ എന്ന പേരില്‍ പുതിയ സഖ്യം പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരാതി. ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അവിനാശ് മിഷ്ര എന്നയാളാണ് ഡല്‍ഹിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു.
ബിജെപിക്കെതിരെ ഒന്നിച്ച് അണിനിരക്കുക എന്ന ലക്ഷ്യത്തോടെ 2024 പൊതു തെരഞ്ഞെടുപ്പിലേക്കാണ് 26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത്. ഇന്ത്യന്‍ നാഷണല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ് എന്നാണ് ഇതിന്റെ പൂര്‍ണരൂപം.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിലൂടെ 26 പാര്‍ട്ടികള്‍ രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നും ഇന്ത്യ എന്ന പദം തിരഞ്ഞെടുപ്പില്‍ മറ്റൊരുവിധത്തിൽ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ പാര്‍ട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബരാഖംബ പോലീസ് സ്റ്റേഷനിലാണ് അവിനിഷ് മിശ്ര പരാതി നല്‍കിയത്.
സംഭവത്തില്‍ എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, എന്‍സിപി ശരദ് പവാര്‍ വിഭാഗം, എന്‍സി, പിഡിപി, സിപിഎം, സിപിഐ, ആര്‍എസ്പി, ശിവ സേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്ന ദള്‍, എംഡിഎംകെ തുടങ്ങി വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ 26 പാര്‍ട്ടികള്‍ക്കെതിരേയാണ് കേസ്.
ചൊവ്വാഴ്ച ബെംഗളൂരുവില്‍ സമാപിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സമ്മേളനത്തിലാണ് പുതിയ പ്രതിപക്ഷ മുന്നണിക്ക് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സ്) എന്ന് പേര് നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം