തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കി. ഉപതെരഞ്ഞെടുപ്പു വേണ്ടി വരുമെന്ന വിവരം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇതു സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് നൽകുന്നത്.
ഇനി ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണം. ഇതിന് ആവശ്യമായ തുടർനടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കും. അടുത്ത നവംബറിലോ ഡിസംബറിലോ രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു വരുന്നുണ്ട്. ഇതിനൊപ്പം പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പു വന്നേക്കാമെന്ന കണക്കു കൂട്ടലുമുണ്ട്.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
15-ാം കേരള നിയമസഭ നിലവിൽ വന്ന ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. ആദ്യ ഉപതെരഞ്ഞെടുപ്പ് കോണ്ഗ്രസ് അംഗം പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിലായിരുന്നു. അവിടെ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസാണ് കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം