ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ. സ്പീക്കര്‍ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനിയുടെ നേര്‍ക്ക് കടലാസ് എറിഞ്ഞതിനാണ് സ്പീക്കര്‍ യു ടി ഖാദറിന്റെ നടപടി. ഈ സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെൻഷൻ.
ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ എംഎല്‍എമാര്‍ കടലാസ് കീറിയെറിഞ്ഞത്.
സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമണി ബുധനാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോയതോടെ ഇക്കാര്യവും ചോദ്യംചെയ്ത് ബിജെപി എംഎല്‍എമാർ പ്രതിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി നടുക്കളത്തിലിറങ്ങിയ ചില എംഎല്‍എമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിയുകയായിരുന്നു.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ നിരവധി അംഗങ്ങള്‍ കടലാസ് എറിഞ്ഞതോടെ സഭയില്‍ ബഹളം കനത്തു. ബിജെപി നേതാക്കളുടെ പെരുമാറ്റത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപലപിച്ചു. അതേസമയം, ബിജെപി, ജെഡിഎസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയിലും അഞ്ച് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ തന്നെ സഭയില്‍ പാസായി. സ്പീക്കര്‍ കോണ്‍ഗ്രസ് പക്ഷം ചേര്‍ന്ന് പെരുമാറുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ നാളെ ഗവര്‍ണറെ കാണുമെന്നും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം