ന്യൂഡല്‍ഹി: ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിന് നേട്ടമായത്. സെഞ്ച്വറി വഴി 33 പോയന്റുകള്‍ അധികം നേടിയാണ് ആദ്യ പട്ടികയില്‍ രോഹിത് ഇടംനേടിയത്.
Read More: ചാക്കോച്ചന് പിന്തുണയുമായി ആസാദ് കണ്ണാടിക്കൽ
മത്സരത്തില്‍ രോഹിത്തിന് ഒപ്പം ഓപ്പണ്‍ ചെയ്ത് ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച യശ്വസി ജയ്സ്വാള്‍ ആദ്യ നൂറില്‍ ഇടംപിടിച്ചു. മത്സരത്തില്‍ 171 റണ്‍സ് അടിച്ച യുവതാരം 73-ാം സ്ഥാനത്താണ്.
ഈ വര്‍ഷം ആദ്യമായി ഋഷഭ് പന്ത് ആദ്യ പത്തുപേരുടെ പട്ടികയില്‍ നിന്ന് പുറത്തായി. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ഋഷഭ് പന്ത് ഈ വര്‍ഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലി സ്ഥാനം നിലനിര്‍ത്തി. പുതിയ ടെസ്റ്റ് റാങ്കിങ്ങിലും മുൻപത്തെ പോലെ 14-ാം സ്ഥാനത്താണ് വിരാട് കോഹ്ലി.
ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത് എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടമാണ് ജഡേജയ്ക്ക് ഗുണം ചെയ്തത്. പത്താം സ്ഥാനത്ത് നിന്നാണ് ജഡേജ ഏഴാം സ്ഥാനത്തേയ്ക്ക് എത്തിയത്. ഓള് റൗണ്ട് മികവില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്. സ്പിന്‍ ബൗളിങ്ങില്‍ ജഡേജയുടെ പങ്കാളിയായ അശ്വിന് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം