എതിരാളികളെ രാഷ്ട്രീയപരമായി നേരിടുമ്പോഴും വ്യക്തിപരമായി നേരിടാത്ത ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹം ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തിനെതിരെ സിബിഐ എടുത്ത കേസില്‍ അവര്‍ മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം തെറ്റുകാരനല്ലെന്ന് ഞാന്‍ സത്യസന്ധമായി മൊഴി കൊടുത്തിരുന്നു. അച്ഛന് എന്നോട് പറഞ്ഞ കാര്യമാണ് അന്ന് ഞാന്‍ സിബിഐയോട് പറഞ്ഞത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് നന്ദി പറഞ്ഞെന്നും ഗണേഷ് കുമാര്‍ പറയുന്നു.
Read More: ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ അനുഗമിച്ച് മന്ത്രി വാസവൻ
‘രാഷ്ട്രീയപ്രവര്ത്തകന് ആകാന്‍ വേണ്ടി മാത്രം ജനിച്ച ഒരാളാണ് അദ്ദേഹം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിശ്രമമില്ലാത്ത മനസ്സും ശരീരവുമായിരുന്നു അദ്ദേഹത്തിന്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞങ്ങളുടെ അയല്‍ക്കാരനായി ഉമ്മന്‍ ചാണ്ടി എത്തുന്നത്. അന്ന് അദ്ദേഹത്തിന് കാറില്ല. രാവിലെ അതിവേഗം നടന്നുപോകുമ്പോള്‍ വീടിന് പുറത്തുനില്‍ക്കുന്ന എന്നെ കൈവീശി കാണിക്കും. പിന്നീട് എംഎല്‍എയായും മന്ത്രിയായും അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നോക്കി പഠിച്ചിട്ടുണ്ട്.
കയ്യില്‍ ഒന്നരരൂപയുടെ പേനയും ചുറ്റും ജനവും കൂടി നില്ക്കുന്ന ഇമേജാണ് എന്റെ മനസ്സില്‍ എന്നും അദ്ദേഹത്തിന്. പരാതികളും കത്തുകളും നിവേദനങ്ങളും ക്ഷമയോടെ വായിച്ച് കയ്യിലെ പേന കൊണ്ട് അതില്‍ എടുക്കേണ്ട നടപടി രേഖപ്പെടുത്തുന്ന പതിവ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചതാണ്. അദ്ദേഹത്തിന്റെ ഓഫിസില്‍ കയറി മുഖ്യമന്ത്രി കസേരയില്‍ മാനസികവിഭ്രാന്തിയുള്ള ഒരാള്‍ കയറി ഇരുന്ന സംഭവം എല്ലാവര്ക്കും അറിയാം. അന്ന് ആ മനുഷ്യനെ പിടിച്ചുെകാണ്ടുപോകുമ്പോള് പൊലീസിന് പിന്നാലെ പോയി, അയാളെ വിടാനും നിയമനടപടി എടുക്കരുതെന്നും അയാള്‍ ഇരുന്നോട്ടെ അതിനെന്താ എന്ന് ചോദിക്കുന്ന ഉമ്മന്‍ചാണ്ടിയും എന്റെ മനസ്സിലുണ്ട്.’ ഗണേഷ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം