രാജസ്ഥാനിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. ജോദ്പൂര്‍ സ്വദേശി പുനാരം(60), ഭാര്യ ഭന്‍വാരി ദേവി(55), മരുമകള്‍ ദാപു(25) ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രതികാരമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ജോദ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ദാരുണ സംഭവം. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികൾ ഓടി എത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് വീടിന് തീവെച്ച ശേഷം ഇവർ രക്ഷപ്പെട്ടതായാണ് വിവരം.
Also read :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും
വീടിനുള്ളിൽ അതിക്രമിച്ച് കയറി ഉറക്കത്തിലായിരുന്ന ഇവരുടെ കഴുത്ത് മുറിച്ച് കൊല്ലുകയായിരുന്നു. ശേഷം എല്ലാവരെയും ഒരു സ്ഥലത്തേയ്ക്ക് വലിച്ചുകൊണ്ട് ഇട്ടശേഷം തീ കത്തിക്കുകയായിരുന്നെന്നാണ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം