ഗായകൻ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖ എംജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എംജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. ജന്മം നൽകിയില്ലെങ്കിലും ലേഖയുടെ മകൾ ശിൽപയ്ക്ക് നല്ലൊരു അച്ഛൻ കൂടിയാണ് അദ്ദേഹം.
എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഉണ്ടാകും. നീണ്ട 23 വർഷത്തെ ദാമ്പത്യം ആണ് ഇരുവരുടെയും. തുടക്കകാലത്ത് ലിവ് ഇൻ റിലേഷനിൽ ആയിരുന്നു ഇരുവരും.
ലേഖയുമായുള്ള വിവാഹത്തിന് എംജി തുടക്കകാലത്ത് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു
ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. പിന്നീടാണ് എംജിയുമായി വിവാഹം നടന്നത്.
ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം