ജിദ്ദ: സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 3,67,000-ത്തിലധികം ജീവനക്കാരും 60 വയസ്സിന് മുകളിലുള്ളവരാണെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഇതില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 3,57,000 ജീവനക്കാരും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 10,000 ജീവനക്കാരും ഉള്‍പ്പെടുന്നു.
Read More: ബാങ്കിങ് വിവരങ്ങൾ ചോർത്താൻ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
2023 ആദ്യ പാദത്തിലെ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം സോഷ്യല്‍ ഇന്‍ഷുറന്‍സ് വരിക്കാരുടെ എണ്ണം 10.4 ദശലക്ഷത്തിലധികമായി. അവരില്‍ 4.5 ദശലക്ഷം പേര് തലസ്ഥാന നഗരിയായ റിയാദില്‍ ജോലി ചെയ്യുന്നവരാണ്.
സാമൂഹിക ഇന്‍ഷുറന്‍സില്‍ ചേര്‍ന്നവരില്‍ 41 നും 59നും ഇടയില്‍ പ്രായമുള്ളവര്‍ സര്‍ക്കാര്‍ മേഖലയില്‍ 2.9 ദശലക്ഷവും സ്വകാര്യമേഖലയില്‍ 5,52,000-മാണ്. 26 നും 40 വയസ്സിനുമിടയിലുള്ള സര്‍ക്കാര്‍ മേഖലയില്‍ ഉള്ളവരുടെ എണ്ണം 3,19,000 വും സ്വകാര്യമേഖലയില്‍ 5.3 ദശലക്ഷവുമാണ്. 19നും 25നും ഇടയില്‍ പ്രായമുള്ള സൗദികളില്‍ സര്‍ക്കാര്‍ മേഖലയില്‍ 26,000വും സ്വകാര്യമേഖലയില്‍ 1.2 ദശലക്ഷമായിട്ടുണ്ട്.
ജൂണ്‍ മാസത്തെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുടെ ചിലവ് 10.4 ബില്യണ്‍ റിയാലിലധികമായി കണക്കാക്കിയതായി ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അടുത്തിടെ പ്രതിമാസ ആനുകാലിക ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2.7 ദശലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയായതായും ബുള്ളറ്റിനില്‍ പറഞ്ഞു. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സംവിധാനമായ ‘സാനിദി’ ന്റെ ജൂണ്‍ മാസത്തിലെ ചിലവ് 76.5 മില്യണ്‍ റിയാലിലധികം വരും. ജോലിസംബന്ധമായ അപകടവുമായി ബന്ധപ്പെട്ട പെന്‍ഷനുകള്‍ 16 ദശലക്ഷം റിയാലിലധികം വരുന്നതായും അവര്‍ സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം