ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത് മുതൽ നടി ഇലിയാന ഡിക്രൂസിന്റെ പങ്കാളിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുകയാണ് ആരാധകർ. കാമുകന്റെ ചിത്രമോ പേരോ വെളിപ്പെടുത്താതെയാണ് അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷം ഇലിയാന പങ്കുവച്ചത്. ഇതിന് പിന്നാലെ പങ്കാളിയെക്കുറിച്ചുള്ള ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഒടുവിലിതാ കാമുകന്റെ ചിത്രം പ്രേക്ഷകർക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് താരസുന്ദരി.
Read More: അപർണ സെന് റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജിവെച്ചു
ഒന്നിച്ചുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങൾ പങ്കുവച്ചാണ് തന്റെ കാമുകനെ ഇലിയാന പരിചയപ്പെടുത്തിയത്. അതേസമയം, പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടില്ല. ഡേറ്റ് നൈറ്റ് എന്ന് കുറിച്ച് ഹൃദയ ഇമോജിക്കൊപ്പം ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ആയി പങ്കുവയ്ക്കുകയായിരുന്നു ഇലിയാന.
ഏപ്രിൽ 18നാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേർ എത്തിയിരുന്നു. അവ്യക്തമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ച് കാമുകനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും ആളാരാണെന്ന് തുറന്നുപറയാതെയായിരുന്നു ഇത്. ഗർഭകാലത്തെ തന്റെ അനുഭവങ്ങൾ പങ്കുവച്ചുള്ള കുറിപ്പിൽ തളർന്നുപോകുന്ന സമയത്ത് തനിക്ക് ധൈര്യം തരുന്നത് കാമുകനാണെന്നാണ് ഇലിയാന കുറിച്ചത്. തന്റെ കണ്ണീർ തുടക്കുകയും തമാശ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്യും എന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം