യു എസ് ടെക് ഭീമൻ ആപ്പിളിന്റെ ഐഫോൺ അടക്കമുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഐഫോണും ഐപാഡും മറ്റ് ആപ്പിൾ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. തങ്ങളുടെ നീക്കങ്ങൾ യു.എസ് രഹസ്യാനേഷ്വണ ഏജൻസികൾ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച മുതൽ “ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി” ഐഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട ഒരു ഫയലും ഐഫോണിൽ തുറക്കാൻ പാടില്ല. എന്നാൽ, സ്വകാര്യ ഉപയോഗത്തിന് വിലക്കില്ല.
Read More: സൗരോർജ സമ്മേളനം ദുബൈയിൽ
റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയവും യുക്രെയ്നിൽ റഷ്യക്ക് വേണ്ടി ആയുധം വിതരണം ചെയ്യുന്നതിന് പാശ്ചാത്യ ഉപരോധത്തിന് വിധേയമായ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റോസ്റ്റെക്കും ഇതിനകം തന്നെ ഐഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളും വരും ദിവസങ്ങളിൽ ഐഫോണിന് നിരോധനം ഏർപ്പെടുത്തിയേക്കും.
“ഐഫോണുകൾ ഇനി സുരക്ഷിതമായി കണക്കാക്കുന്നില്ലെന്നും ബദൽ മാർഗങ്ങൾ തേടണമെന്നും മന്ത്രാലയങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ച”തായി ആപ്പിൾ ഉൽപ്പന്നങ്ങൾ നിരോധിച്ച സർക്കാർ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ പ്രസ്താവിച്ചു
റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് കഴിഞ്ഞ മാസം, ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നിരീക്ഷണം നടത്തുന്നതായി ആരോപിച്ചിരുന്നു. എന്നാൽ, ക്രെംലിനിലെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ആപ്പിൾ ഉത്പന്നങ്ങൾക്ക് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത്, റഷ്യൻ ഭരണകൂട സ്ഥാപനങ്ങൾക്കെതിരായ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ ചാരവൃത്തി ശ്രമങ്ങളുടെ കുതിച്ചുചാട്ടത്തെയാണ് സൂചിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം