ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു. ആറുപതിറ്റാണ്ടോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം ആണ്.
Also read : ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
അവസാന നിമിഷം വരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഉമ്മൻ ചാണ്ടി സാറും കെ.എം മാണി സാറും മാത്രമാണ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ 50 വര്ഷം തുടർച്ചയായി പൂർത്തിയാക്കിയ രണ്ടു നേതാക്കൾ. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വം ആയിരുന്നു. ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തോട് കൂടി കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ താനും പങ്കുകൊള്ളുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം