ലഖ്നോ: ഉത്തർപ്രദേശില്‍ റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങിയ കുട്ടിയുടെ കഴുത്തിൽ ബൂട്ടിട്ട് ചവിട്ടി പൊലീസുകാരൻ. ബെൽത്തറ റോഡ് റെയിൽവേ പ്ലാറ്റ്ഫോമിൽ പ്രധാന കവാടത്തിന് സമീപം ഉറങ്ങുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ബൂട്ടിട്ട കാലുകൊണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഞെരുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
ബലീന്ദർ സിങ് എന്നയാളാണ് ഈ ക്രൂരത ചെയ്ത കോൺസ്റ്റബിളെന്ന് തിരിച്ചറിഞ്ഞതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നോർത്ത് ഈസ്റ്റേൺ റെയിൽവേ വാരണാസി ഡിവിഷൻ പി.ആർ.ഒ അശോക് കുമാർ അറിയിച്ചു. സംഭവം എപ്പോഴാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വാരാണസി ഡിവിഷനിലെ പി.ആർ.ഒ പറഞ്ഞു.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബലീന്ദർ സിങ്ങിനെ സസ്പെൻഡ് ചെയ്തതായി ആർ.പി.എഫ് അസംഗഢ് ഇൻചാർജ് രമേഷ് ചന്ദ്ര മീണ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















