തങ്കമണി: ഇടുക്കി തങ്കമണിയിൽനിന്നു യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.
അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ പത്തനാപുരം സ്വദേശിയായ രഞ്ജിത് വിവാഹം ചെയ്തിരുന്നു. വീട്ടുകാർ അറിയാതെയുള്ള മിശ്ര വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഇരുവരും തങ്കമണിയിലുള്ള രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.
രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും ബന്ധുവും കൂട്ടരും ചേര്‍ന്ന് വീടിന്റെ വാതില്‍ തല്ലിതകര്‍ത്ത് വീട്ടുകാരെ മര്‍ദിച്ചശേഷം ഖിബയെ തട്ടികൊണ്ട് പോയത്. സംഭവത്തെത്തുടര്‍ന്ന് തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
രഞ്ജിത്തും ബിബയും തമ്മിലുള്ള വിവാഹം ഈ മാസം പതിനഞ്ചിനാണ് നടന്നത്. നാലുവര്‍ഷം പ്രണയത്തിലായിരുന്ന ഇവര്‍ ഖിബയുടെ വീട്ടുകാര്‍ അറിയാതെയാണ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. കല്യാണത്തിന് ശേഷം ഖിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയതായും പറയുന്നു.
പിന്നീട് ഇടുക്കി ഉദയഗിരിയിലെ സഹോദരിയുടെ വീട്ടിലേക്കു ഖിബയും രഞ്ജിത്തും എത്തുകയുമായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് നാലു വാഹനങ്ങളിലായി എത്തിയ ഇരുപതോളം ആളുകള്‍ രഞ്ജിത്തിന്‍റെ സഹോദരിയുടെ വീട്ടില്‍ എത്തുകയും, വാതില്‍ ചവിട്ടിത്തുറന്നു വീട്ടില്‍ ഉണ്ടായിരുന്ന ആളുകളെ മര്‍ദിച്ച ശേഷം ഖിബയെയും കൊണ്ട് കടന്നതായും രഞ്ജിത്ത് പറയുന്നു.
പെൺകുട്ടിയെ ബന്ധുക്കൾ പത്തനാപുരം കുന്നിക്കോട് പൊലീസ് സ്റ്റേഷനിലും പിന്നീട് പത്തനാപുരം കോടതിയിലും ഹാജരാക്കി. മാതാപിതാക്കൾക്കൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അവർക്കൊപ്പം വിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















