തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 1243 ജീവനക്കാര്‍ കൃത്യമായി ജോലിക്ക് വരുന്നില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. ഇവര്‍ ഇടയ്ക്കിടെ വന്ന് ഒപ്പിടും. പെന്‍ഷന്‍ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവര്‍ വി.ആര്‍എസ് എടുത്ത് പോണം. അല്ലെങ്കില്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അദേഹം വ്യക്തമാക്കി.
നോട്ടീസ് കൈപ്പറ്റാത്തവർ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾപേജ് പരസ്യം നൽകും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാൻ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ട്, ബിജു പ്രഭാകർ പറഞ്ഞു.
ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഡ്യൂട്ടി പാറ്റേണ്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നുണ്ട്. ഡബിള്‍ ഡ്യൂട്ടി എന്നടക്കം പലപേരുകളിലായിട്ടാണ് ഇത് ചെയ്യുന്നത്. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യിപ്പിക്കുന്നുവെന്ന് കള്ളപ്രചാരണം നടത്തുന്നു. നിയമപ്രകാരം മാത്രമേ ജോലി ചെയ്യിപ്പിക്കുന്നുള്ളൂ. ഒരു ജീവനക്കാരനേയും അനാവശ്യമായി ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ല. നിലവിലെ ഡ്യൂട്ടി സമ്പ്രാദയം അനുസരിച്ച് കൂടുതല്‍ വരുമാനം കിട്ടും. സര്‍ക്കാരിന് മുന്നില്‍ കൈ നീട്ടേണ്ടതില്ല. പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനായി സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രകാരമാണിത്. കെഎസ്ആര്‍ടിസി ഉഴപ്പിനടക്കാനുള്ളവര്‍ക്കുള്ളതല്ല. അതാത് ദിവസത്തെ അന്നം വാങ്ങിക്കാനായി നിരവധി ആളുകള്‍ ഇതിലുണ്ടെന്ന് അദേഹം വ്യക്തമാക്കി.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
കേരളത്തിലുള്ളവര്‍ക്ക് തമിഴന്‍മാരേയും കര്‍ണാടകക്കാരേയും തെലുങ്കരേയും പുച്ഛമാണ്. തമിഴ്നാട്ടില്‍ ബസുകളുടെ ഒരു എഞ്ചിന്‍ 12 ഉം 13ഉം ലക്ഷം കിലോമീറ്റര്‍ ഓടുമ്പോള്‍ കേരളത്തില്‍ 7 ലക്ഷം മാത്രമേ ഉള്ളൂ. ടയറിന്റെ കാര്യത്തിലും അതേ അവസ്ഥയാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുട മാത്രം സ്ഥാപനമല്ല. കേരളത്തിലെ ജനങ്ങളുടേത് കൂടിയാണെന്നും അദേഹം വീഡിയോയിലുടെ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്താണെന്ന് അദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരള ആര്‍ടിസിയിലാണെന്ന് അദേഹം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ഈ ബസുകള്‍ കൂടി നിരത്തിലിറങ്ങിയാലേ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ കുറയു. ഒരു വിഭാഗം ജീവനക്കാര്‍ സ്ഥാപനത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ്.
കെഎസ്ആര്‍ടിസിക്കെതിരെ നിരന്തരം കള്ളവാര്‍ത്തകള്‍ നല്‍കുന്നു. ഏത് റിപ്പോര്‍ട്ട് വന്നാലും സംഘടനകള്‍ അറബിക്കടലില്‍ എറിയുന്നു. ചില കുബുദ്ധികളാണ് കെഎസ്ആര്‍ടിസി നന്നാകാന്‍ സമ്മതിക്കാത്തതെന്ന് അദേഹം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
അതേസമയം കെ.എസ്.ആർ.ടി.സി സി.എംഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകരിന്റെ രാജി ആവശ്യം സർക്കാർ നിരസിച്ചു. ധനവകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടാകുന്ന പ്രശ്‌നത്തിന് സി.എം.ഡി ഒഴിയേണ്ടതില്ലെന്നാണ് ഗതാഗതമന്ത്രി ആൻറണി രാജുവിൻറെ നിലപാട്.
ബിജു പ്രഭാകർ ഉന്നയിച്ച പ്രശ്‌നങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ശമ്പളവിതരണം തുടർച്ചയായി തടസപ്പെട്ടതും സി.എം.ഡി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതുമാണ് സ്ഥാനം ഒഴിയാമെന്ന നിലപാടിലേക്ക് ബിജു പ്രഭാകരിനെ എത്തിച്ചത്.
ഓണം അടുത്തതോടെ ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകാനായില്ലെങ്കിൽ, സിഎംഡി കോടതിയിൽ അതിനും മറുപടി പറയേണ്ടി വരും. അതോടൊപ്പം ഭരണപക്ഷ യൂണിയനായ സിഐടിയു അടക്കം സിഎംഡിയോട് നിസഹകരിക്കുകയാണ്. പ്രതിസന്ധിയിലായ കോർപ്പറേഷനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജീവനക്കാരുടെ ശത്രുവാകാനില്ലെന്ന നിലപാടാണ്ചീഫ് സെക്രട്ടറിയേയും ഗതാഗതവകുപ്പ് മന്ത്രിയേയും ബിജു പ്രഭാകർ അറിയിച്ചത്.
അതേസമയം, ശമ്പളം മുടങ്ങുന്നതിൽ ധനവകുപ്പിനെ വിമർശിക്കുന്നത് അനാവശ്യമാണെന്നാണ് ധനവകുപ്പിന്റെ നിലപാട്. സോഷ്യൽ മീഡിയയിലൂടെയുള്ള സി.എം.ഡി ബിജു പ്രഭാകറിന്റെ പ്രതികരണത്തിൽ തൊഴിലാളി സംഘടനകളും കടുത്ത അതൃപ്തിയിലാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ധനവകുപ്പ് സമയബന്ധിതമായി പണം അനുവദിക്കാത്തതിനാലാണെന്നാണ് സി.എം.ഡിയുടേയും ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെയും കുറ്റപ്പെടുത്തൽ. രക്ഷാ പാക്കേജായി മാസംതോറും 50 കോടി രൂപ അനുവദിച്ചിരുന്നത് 30 കോടിയായി കുറച്ചു. അതുതന്നെ അഞ്ചാം തീയതിക്ക് മുന്നേ കിട്ടാത്തതാണ് ശമ്പളം വൈകിപ്പിക്കുന്നതെന്നാണ് വിമർശനം. മന്ത്രിയും സി.എം.ഡിയും ഇത് പരസ്യമായി പറഞ്ഞതോടെയാണ് ധനവകുപ്പ് അതൃപ്തി വ്യക്തമാക്കിയത്. വരവ് ചെലവുകളെല്ലാം കണക്കാക്കിയാണ് 30 കോടിയായി നിശ്ചയിച്ചത്. അതിനെതിരെ വിമർശനമുന്നയിക്കുന്നത് അനാവശ്യമാണ്.
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തിന് പുറത്തുവരുന്ന ശമ്പളം കൊടുക്കാനുള്ള തുക നൽകേണ്ട ബാധ്യതയേ ഉള്ളൂവെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. സിഎംഡിയുടെ ഫേസ്ബുക്ക് വീഡിയോക്കെതിരെ തൊഴിലാളി സംഘടനകളിലും പ്രതിഷേധം ശക്തമാണ്. യൂണിയനേയും ജീവനക്കാരെയും പരസ്യമായി വിമർശിക്കുന്നതിനെതിരെ സംയുക്ത നീക്കത്തിനാണ് സംഘടനകൾ ഒരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















