തിരുവനന്തപുരം: മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ തലസ്ഥാന നഗരിയിൽ നടക്കുന്ന പെറ്റ് ഷോയിലേക്ക് കാണികളുടെ ഒഴുക്ക്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കുട്ടികളും മുതിർന്നവരുമായി ആയിരങ്ങളാണ് പ്രദർശനം കാണാനെത്തുന്നത്. ഉരഗവർഗത്തിൽപ്പെട്ട ഇഗ്വാനകളെ തോളിലേറ്റിയും വർണ്ണ തത്തകളെ ഓമനിച്ചും അപൂർവയിനം പാമ്പുകളെ കഴുത്തിൽ ചുറ്റിയും കുട്ടികളും മുതിർന്നവരും ആഘോഷമാക്കുകയാണ് പ്രദർശനം. പുത്തരിക്കണ്ടം നായനാർ പാർക്കിൽ, ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലണി നിരത്തി ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് കാണികൾക്ക് പ്രവേശനം.
പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വർഗ്ഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിൻ്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാൻ്റുല, അപൂർവ ഇനം തത്തകൾ, വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണ്ണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ, തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികളാണ് മേളയുടെ പ്രധാന ആകർഷണം.
മേളയുടെ ഭാഗമായി 22, 23 തീയതികളിൽ നടത്തുന്ന ഡോഗ് ഷോയിൽ തലസ്ഥാനവാസികളുടെ വളർത്തുനായ്ക്കളുടെ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി പ്രദർശന നഗരിയിൽ തയാറാക്കിയിരിക്കുന്ന കൗണ്ടറിൽ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. നറുക്കെടുപ്പിൽ വിജയിക്കുന്ന കാണികൾക്ക് അപൂർവയിനം ഓമനമൃഗങ്ങളും വർണ്ണ മത്സ്യങ്ങളും സമ്മാനമായി നേടാനുള്ള അവസരവും മേളയിലുണ്ട്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
മേളയുടെ ഭാഗമായി വ്യത്യസ്തങ്ങളായ വ്യാപാര – വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്. മേള 23ന് സമാപിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം