ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കൊലപാതകം. കാങ്‌പോക്പിയിലെ താങ്ബുഹ് ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകനായ ജങ്‌ഖോലുനാണ് കൊല്ലപെട്ടത്. ഇയാള്‍ കുക്കി വിഭാഗത്തിൽപ്പെട്ട ആളാണ്.
അതേസമയം, ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അക്രമികൾക്കെതിരെ പൊലീസ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്.
നാഗസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകൾ അടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















