തിരുവനന്തപുരം: പൊതുസിവിൽ നിയമത്തിൻ്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംവാദം നടത്തുമെന്ന പറഞ്ഞ സിപിഎം മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല.
പൊതുസിവിൽക്കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സിപിഎം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടിന് പരക്കംപായുന്നത്.സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സിപിഎമ്മിന് മുസ്ലിം വോട്ടുംകിട്ടില്ല കയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Also read : യമുനയിലെ ജലനിരപ്പ് കുറയുന്നു, ഡൽഹി വെള്ളക്കെട്ടിൽ മുങ്ങിതന്നെ
മുതലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറഞ്ഞത് സംസ്ഥാന സർക്കാരാണ്. 50 കോടി ചിലവഴിച്ച് ഡിപിആർ ഉണ്ടാക്കിയതിന് സിപിഎമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബിജെപി നിലപാട്. ഇ.ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















