കൊടും ചൂടില്‍ വിയര്‍ത്തു കുളിക്കുകയാണ് അമേരിക്കയും തെക്കന്‍ യൂറോപ്പും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയും ജപ്പാനുമൊക്കെ. വരും ദിവസങ്ങളില്‍ ചൂട് റെക്കോര്‍ഡ് നിലയിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്പെയിന്, ഫ്രാന്‍സ് , ഗ്രീസ് , ക്രോയേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കും. ചൂട് ഏറ്റവും കടുക്കുന്നത് ഇറ്റലിയിലാകുമെന്നാണ് സൂചന. 48.8 ഡിഗ്രിവരെ താപനില ഉയര്‍ന്ന് ചുട്ടുപൊള്ളിയേക്കും. ഫ്ളോറെന്സും റോമും ഉള്‍പ്പെടെ പത്തു നഗരങ്ങളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 19 മുതല്‍ 23 വരെ ഉഷ്ണം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് 6വരെ പരമാവധി പുറത്തിറങ്ങരുതെന്ന് വിനോദസഞ്ചാരികള്‍ക്കടക്കം ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് മുന്‍പ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയിലെ സിറാക്കൂസിലാണ് 2021ല്‍ ഏറ്റവും കൂടിയ താപനിലയായ 48.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം 61,700-ത്തിലധികം ആളുകൾ ചൂടിനെ തുടര്‍ന്ന് യൂറോപ്പില്‍ മരിച്ചിരുന്നു. ഇത്തവണയും സിസിലിയിലും സർഡിനിയയിലും റെക്കോഡ് താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ജനങ്ങൾ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും കടുത്ത മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത് . പൊതു ഇടങ്ങളിൽ പകൽ സമയത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ വേനല്‍ച്ചൂടിൽ കൂടുതൽ മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ – കാലാവസ്ഥാ നിരീക്ഷകരുടെ ആശങ്ക..
Also read :പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിൽ
അമേരിക്കയിൽ കാലിഫോണിയ മുതൽ ടെക്സാസ് വരെയുള്ള സ്റ്റേറ്റുകളിൽ ഉഷ്ണ തരംഗം വരും ആഴ്ച അവസാനത്തോടെ കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അരിസോണാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഫീനിക്സിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് . 43 ഡിഗ്രി സെൽഷ്യസ് . ലോകത്ത് ഏറ്റവും കൂടുതൽ ഉയർന്ന താപനില രേഖപ്പെടുത്തുന്ന കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ 54 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്ന് റെക്കോർഡ് ചൂടിൽ എത്തും എന്നാണ് കാലാവസ്ഥ നിരീക്ഷകർ കണക്കുകൂട്ടുന്നത്. പൊതുവേ ചൂടേറിയ രാജ്യമായ മൊറോക്കോയിൽ 47 ഡിഗ്രി സെൽഷ്യസോളം താപനില ഉയരും. ചെക്ക് തലസ്ഥാനമായ പ്രാഗിൽ ശനിയാഴ്ച താപനില 36 സെല്‍ഷ്യസ് വരെ എത്താം.
കാട്ടു തീയാണ് ചൂടുകൂടുമ്പോള്‍ മറ്റൊരു പേടിസ്വപ്നം. സ്പെയിനിലെ കാനറി ദ്വീപില്‍ ചൂടിനെ തുടര്‍ന്ന് പടര്‍ന്നു പിടിച്ച കാട്ടുതീ 12 മണിക്കൂറുകല്‍ക്ക് ശേഷവും അണക്കാനായിട്ടില്ല.150ഓളം അഗിശമന സേനാംഗങ്ങലാണ് തീകെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2000ത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വർഷത്തിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയർന്ന താപനിലയുള്ള ചൂടുള്ള കാലാവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്ന് പറയുന്നത്. സെർബറസ് ഹീറ്റ് വേവ് എന്നാണ് ഇറ്റാലിയന്‍ മെറ്റീരിയോളജിക്കൽ സൊസൈറ്റി അത്യുഷ്ണ തരംഗത്തെ നാമകരണം ചെയ്തിരിക്കുന്നത്. സെർബറസ് നരകത്തിലെ മൂന്ന് തലയുള്ള രാക്ഷസനാണ്. അസാധാരണമായ ചൂടുള്ള കാലാവസ്ഥയുടെ കാലഘട്ടങ്ങൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്നും വിദഗ്ധർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം