തീക്കോയി :ഉണങ്ങിയ തെങ്ങ് ഒടിഞ്ഞു വീണ് 2 പേർക്കു പരുക്കേറ്റു. തുമ്പശേരി കല്ലുങ്കൽ കെ.എസ്.മാധവൻ, ഭാര്യ വിജയമ്മ എന്നിവർക്കാണ് പരുക്കേറ്റത്. അയൽവാസിയുടെ പുരയിടത്തിൽ ഉണങ്ങി നിന്ന തെങ്ങാണ് ഇന്നലെ പുലർച്ചെ ഒടിഞ്ഞ് വീടിന്റെ മുകളിലേക്കു വീണത്. മാധവനും ഭാര്യയും ഉറങ്ങിയിരുന്ന മുറിയുടെ മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മേൽക്കൂര തകർന്ന് ആസ്ബസ്റ്റോസ് ഷീറ്റും തെങ്ങും കൂടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
സാരമായി പരുക്കേറ്റ ഇരുവരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധവന്റെ മകനും ഭാര്യയും കുട്ടിയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. നാളുകളായി വീടിനോടു ചേർന്ന് ഉണങ്ങിനിന്ന തെങ്ങ് വെട്ടിമാറ്റണമെന്ന് സ്ഥലമുടമയെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന് മാധവൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം