തിരുവനന്തപുരം: ബാലരാമപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. ബാലരാമപുരം മംഗലത്ത്‌കോണത്ത് വീട്ടുമുറ്റത്ത് നിന്ന മൂന്നുവയസുകാരിയെയും കുട്ടിയുടെ അമ്മയെയും തെരുവ് നായ കടിച്ചു. പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാലരാമപുരം,കട്ടച്ചല്‍കുഴി,പുത്തന്‍കാനത്ത് ഗീതയെയും മകള്‍ മൂന്ന് വയസുകാരി അഗ്നിമിത്രയെയുമാണ് തെരുവ് നായ കടിച്ചത്. കുട്ടിയുടെ മുഖത്തും ഗീതയുടെ കാലിലും കടിയേറ്റു.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
ഇന്ന് രാവിലെ ബാലരാമപുരം മംഗലത്ത് കോണത്ത് രണ്ട് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. ഈ കുട്ടിയുടെ വീടിന് സമീപത്താണ് വീണ്ടും സംഭവമുണ്ടായതെന്നാണ് വിവരം.
രാവിലെ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന രണ്ട് വയസ്സുകാരന്‍ ദീക്ഷിതിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാരാണ് നായയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















