കൊല്ലം: ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്സ്പ്രസിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. ഇതോടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് അഞ്ച് സ്റ്റേഷനുകൾ.
Read More: മുതലപ്പൊഴി: പ്രതിഷേധം ശക്തമാക്കാൻ സംഘടനകൾ
ഹംസഫർ എക്സ്പ്രസ് പ്രതിവാര ട്രെയിനാണ്. 20 മുതലാണ് ട്രെയിൻ കൊല്ലത്ത് നിർത്തുക. 20293 നമ്പർ തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് 20ന് രാവിലെ 10.05ന് കൊല്ലത്ത് എത്തി 10.08ന് പുറപ്പെടും. മൂന്ന് മിനിറ്റാണ് സ്റ്റോപ്.
20294 ഗാന്ധിധാം-തിരുനെൽവേലി എക്പ്രസ് രാത്രി 9.32ന് കൊല്ലത്ത് എത്തി 9.35ന് പുറപ്പെടുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിൽനിന്ന് മംഗലാപുരം, മഡ്ഗാവ്, രത്നഗിരി, പനവേൽ, സൂറത്ത്, വഡോദര, അഹ്മദാബാദ് എന്നിവിടങ്ങളിൽ പോകേണ്ടവർക്കും ഇവിടങ്ങളിൽനിന്ന് തിരികെ വരുന്നവർക്കും ഹംസഫർ എക്സ്പ്രസ് സൗകര്യപ്രദമാവും. നേരത്തേ തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസിന് കൊല്ലത്ത് സ്റ്റോപ് ഇല്ലായിരുന്നു. എൻ. പീതാംബരക്കുറുപ്പ് എം.പി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പിന്നീട് രാജധാനിക്ക് സ്റ്റോപ് അനുവദിച്ചത്. അടുത്തിടെ ആരംഭിച്ച തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസിനും കൊല്ലത്ത് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം