ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണിയും. 15 അംഗ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സെപ്റ്റംബറില്‍ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. ബംഗ്ലദേശിനെതിരായ അരങ്ങേറ്റ പരമ്പരയിലെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് മിന്നു ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത്.
Read more:മറാത്തി നടന് രവീന്ദ്ര മഹാജനി പൂനെയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍
ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദാണ് ഗെയിംസിനുള്ള പുരുഷ ടീമിന്റെ ക്യാപ്റ്റന്‍. സീനിയര്‍ താരങ്ങളെ പൂര്‍ണമായി ഒഴിവാക്കിയ ടീമില്‍ ഐപിഎലില്‍ തിളങ്ങിയ യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ക്യാപ്റ്റനാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്ന വെറ്ററന്‍ താരം ശിഖര്‍ ധവാന് ടീമിലില്ല. 15 അംഗ ടീമിനു പുറമേ റിസര്‍വ് താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 മത്സരങ്ങളാണ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലുള്ളത്. ഇതാദ്യമായാണ് ഇന്ത്യ ഗെയിംസിന് ക്രിക്കറ്റ് ടീമിനെ അയയ്ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം