മനാമ: അറബ് – ഇന്ത്യൻ പാർട്ണർഷിപ് കോൺഫറൻസിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് അഫയേഴ്സ് വിഭാഗം മേധാവി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ദേനും അറബ്-ആഫ്രിക്കൻ കാര്യ വിഭാഗം മേധാവി അംബാസഡർ അഹമ്മദ് മുഹമ്മദ് അൽ താരിഫിയും പങ്കെടുത്തു. ന്യൂഡൽഹിയിലാണ് സമ്മേളനം നടന്നത്.
Read More: ഏകീകൃത സിവിൽ കോഡ്: സെമിനാറിനിടെ നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദൻ
പ്രമുഖ വ്യവസായികൾക്കുപുറമെ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, അംബാസഡർമാർ എന്നിവരും പങ്കെടുത്തു. സാമ്പത്തിക സഹകരണം, അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ അവസരങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു. മേഖലയിൽ ഭക്ഷ്യ സുരക്ഷ, ഊർജം തുടങ്ങിയവയിൽ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. 2016ൽ ബഹ്റൈനാണ് ആദ്യത്തെ അറബ് -ഇന്ത്യൻ മിനിസ്റ്റീരിയൽ ഫോറത്തിന് ആതിഥേയത്വം വഹിച്ചത്. അതിന്റെ തുടർച്ചയായാണ് അറബ്-ഇന്ത്യൻ പങ്കാളിത്ത സമ്മേളനം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം