കോഴിക്കോട് : കരിക്കാംകുളം കൃഷ്ണൻനായർ റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കാരപറമ്പ് നെല്ലിക്കാവ് റോഡിൽ പീടിക കണ്ടി വീട്ടിൽ പി. ശ്രീരാജാണ് പരാതിക്കാരൻ.
15 ദിവസത്തിനകം എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജൂലൈ 8-ന് രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിന് പുറമെ ശ്രീരാജിന്‍റെ സ്ക്കൂട്ടറും മൊബൈല്‍ ഫോണും തകര്‍ന്നിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
തോളെല്ലിന് പരിക്കേറ്റ ശ്രീരാജ് ചികില്‍സയിലാണ്. ഉദ്യോഗസ്ഥരുടെ അലംഭാവവും അശ്രദ്ധയും കാരണമാണ് അപകടം സംഭവിച്ചതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. വേങ്ങേരിയില്‍ ബൈപാസ് നിര്‍മ്മാണം നടക്കുന്നതിനാല്‍ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് അപകടത്തിനു കാരണമായ കുഴിയുള്ളത്.
സംഭവത്തില്‍ 15 ദിവസത്തിനകം എക്സിക്യൂട്ടീവ് എൻജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















