കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതോടൊപ്പം കർഷസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ നീക്കി.
കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ ശുപാർശയെ തുടർന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിക്ക് കാരണം. ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
ജോര്‍ജ് എം തോമസ് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയിലെ സ്വകാര്യ ക്വാറികളുമായി ബന്ധപ്പെട്ട ജോര്‍ജ്ജ് എം തോമസിന്റെ അനധികൃത ഇടപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ പരാതിയായി ഉയര്‍ന്നിരുന്നു. ഈ വിഷയമാണ് ജോര്‍ജ്ജ് എം തോമസിനെതിരായ നടപടിക്ക് പിന്നിലെന്ന് സൂചനകളുണ്ട്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
കെ കെ മുഹമ്മദ്, കെ കെ ദിനേശന്‍ മാസ്റ്റര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ കോഴിക്കോട് കൂടരഞ്ഞിയില്‍ നടന്ന മിശ്ര വിവാഹവുമായി ബന്ധപ്പെടുത്തി ലൗ ജിഹാദ് പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു.
അതേസമയം അരക്കോടി രൂപ വിലവരുന്ന മിനി കൂപ്പർ കാർ വാങ്ങി വിവാദത്തിലായതിന് പിന്നാലെ സി.ഐ.ടി.യു നേതാവിനെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പി.കെ. അനിൽകുമാറിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. കൂടാതെ പാർട്ടി അംഗത്വവും റദ്ദാക്കി. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അനിൽകുമാർ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















