തിരുവനന്തപുരം: മണൽമാഫിയയുമായി ബന്ധമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. കണ്ണൂർ ഗ്രേഡിൽ ജോലി ചെയ്യുന്ന രണ്ട് എസ്.ഐമാരെയും അഞ്ച് സി.പി.ഒമാരെയുമാണ് പുറത്താക്കിയത്. പൊലീസിന്റെ നീക്കങ്ങൾ മണൽ മാഫിയക്ക് ഇവർ ചോർത്തി നൽകിയെന്ന് കണ്ടെത്തി. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ടവിമലാതിദ്യ ആണ് നടപടിയെടുത്തത്.
പൊലീസ് സേനയില്‍ അച്ചടക്കം പഠിപ്പിക്കുമെന്ന പുതിയ ഡിജിപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി. ഗ്രേഡ് എഎസ്‌ഐമാരായ ജോയി തോമസ് പി, ഗോകുലന്‍ സി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ, ഷിബിന്‍ എം വൈ, അബ്ദുള്‍ റഷീദ്, ഷജീര്‍ വി എ, ഹരികൃഷ്ണന്‍ ബി എന്നിവരെയാണ് പിരിച്ചുവിട്ടത്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
പൊലീസുകാരുടെ കൃത്യവിലോപവും പെരുമാറ്റദൂഷ്യവും പൊലീസ് സേനയുടെ സല്‍പ്പേരിന് കളങ്കം വന്നുവെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി.
നേരത്തെ 13 ഉദ്യോഗസ്ഥരെ വിവിധ കാരണങ്ങളാൽ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ഉദ്യോഗസ്ഥരെ കൂടി സർവീസിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















