ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുകുന്ദ്പുരില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നീ കുട്ടികളാണ് മരിച്ചത്. കുളിക്കാന്‍ വെള്ളക്കെട്ടിലിറങ്ങിയ കുട്ടികള്‍ വലിയ കുഴിയില്‍ പെടുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. കുട്ടികൾ മുങ്ങിത്താഴുന്നതു കണ്ട് ഒരു പൊലീസ് കോൺസ്റ്റബിൾ രക്ഷിക്കാനായി വെള്ളക്കെട്ടിലേക്ക് ചാടിയെങ്കിലും അപ്പോഴേയ്ക്കും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലാണ് കുട്ടികള്‍ വീണത്. മൃതദേഹങ്ങൾ പുറത്തെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















