കൊൽക്കത്ത: മുനിസിപ്പൽ തിരഞ്ഞെടുപ്പിലെന്നപോലെ ബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് സമഗ്രാധിപത്യം നേടി. 20 ജില്ലാ പരിഷത്തിലും ഭരണം പിടിച്ച തൃണമൂൽ ഗ്രാമപ്പഞ്ചായത്ത്, പഞ്ചായത്ത് സമിതികളിൽ 90 ശതമാനത്തിലും വിജയിച്ചു. അതിനിടെ, തിരഞ്ഞെടുപ്പുഫലം കോടതിയുടെ അന്തിമവിധിക്കു അനുസൃതമായിരിക്കുമെന്നു കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.
Read More: യമുനയിലെ ജലം സുപ്രീം കോടതിയിലെത്തി, ഡൽഹിയിലെ രാജ്ഘട്ട് മുങ്ങി
ബംഗാളിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോൺ ബർള (ആലിപുർദ്വാർ), ശന്തനു താക്കുർ (താക്കുർനഗർ), നിതീഷ് പ്രമാണിക് (കൂച്ച് ബിഹാർ) എന്നിവരുടെ മണ്ഡലങ്ങളിൽ ബിജെപി നിലംപറ്റി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജയിച്ച നന്ദിഗ്രാമിലെ ഗ്രാമപ്പഞ്ചായത്തിൽ ബിജെപി കഷ്ടിച്ചു ജയിച്ചു. ലഭ്യമായ കണക്കനുസരിച്ചു തൃണമൂൽ നേടിയത് 56.20% വോട്ട്. ബിജെപി 15.64%, സിപിഎം 4.72%, കോൺഗ്രസ് 4.9%.
63,222 ഗ്രാമപ്പഞ്ചായത്തു സീറ്റിൽ 40,000ൽ ഏറെ തൃണമൂൽ നേടി. ബിജെപി 9754ൽ ഏറെ നേടി. സിപിഎം 2945, കോൺഗ്രസ് 2551. രണ്ടായിരത്തിലേറെ സീറ്റിൽ സ്വതന്ത്രർ ജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ല.
928 ജില്ലാ പരിഷത്ത് സീറ്റിൽ 717 എണ്ണത്തിലാണു തൃണമൂൽ ജയിച്ചത്. ബിജെപി 21. കോൺഗ്രസ് 6. സിപിഎം 2. ഡാർജലിങ്ങിലും കാലിപോങ്ങിലും തൃണമൂൽ–ഗൂർഖാ ജനമുക്തി മോർച്ച സഖ്യം വിജയിച്ചു. ബിജെപിസഖ്യത്തിൽ 8 പാർട്ടികളുണ്ടായിരുന്നു. മുർഷിദാബാദിൽ ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസും (1107) സിപിഎമ്മും (545) മികച്ച പ്രകടനം നടത്തിയെങ്കിലും തൃണമൂലിനെക്കാൾ ബഹുദൂരം പിന്നിലാണ്. ബിജെപി നാലാം സ്ഥാനത്തായി.
മാൽഡയിൽ ബിജെപിയെ പിന്തള്ളി കോൺഗ്രസ് രണ്ടാമതും പൂർബ ബർദ്മാനിലും പശ്ചിമ ബർദ്മാനിലും ബിജെപിയെ പിന്തള്ളി സിപിഎം രണ്ടാമതുമെത്തി. ന്യൂനപക്ഷങ്ങൾ മമതയെ കൈവിട്ടില്ലെതിന്റെ തെളിവുകൂടിയാണു മുർഷിദാബാദിലെ തൃണമൂൽ വിജയം.
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണം ആരംഭിച്ചതു മുതൽ വോട്ടെടുപ്പു വരെ തുടർന്ന അക്രമങ്ങളിൽ 33 പേരാണു കൊല്ലപ്പെട്ടത്. അക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഗവർണർ ഡൽഹിയിലെത്തിയാണു കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കൈമാറിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം