സൗദി: ഒരാഴ്ച മുമ്പ് റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ രോഗിയായ ഒരാൾ മരിച്ചു. ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
Read More: ഈ വർഷത്തിലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പ്രഖ്യാപിച്ച് ഐഎംഡിബി
ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. മരണം പ്രതീക്ഷിച്ചതായിരുന്നു. ഹൃദയത്തിെൻറെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുണ്ട്. അത് ശരിയാക്കാൻ സാധിക്കില്ല. വൃക്കകൾ, മൂത്രാശയ, പ്രത്യുൽപാദന സംവിധാനം, ആമാശയം എന്നിവയുടെയും പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ല. ഇക്കാര്യങ്ങൾ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ബസ്സാമിനെ വെൻറിലേറ്ററിൽ നിന്ന് ഇറക്കി. അനസ്തേഷ്യയിൽ നിന്ന് സുഖം പ്രാപിച്ചു. മാതാപിതാക്കളോട് സാധാരണപോലെ ഇടപഴകാൻ തുടങ്ങി. മുലപ്പാൽ കുടിപ്പിക്കാൻ ഇന്ന് തുടങ്ങും. പീഡിയാട്രിക് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദില് എത്തിച്ചത്. ഇരട്ടകളെ വേർപെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള 26 സൗദി മെഡിക്കൽ ടീമിെൻറ പങ്കാളിത്തത്തോടെ അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു നിന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം