കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് നാദാപുരത്ത് കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയെ ഇരുവരും ചേർന്ന് ആക്രമിച്ചത്. രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. ചെവി അടഞ്ഞെന്നു പറഞ്ഞ് രണ്ടു പേരായിരുന്നു ചികിത്സയ്‌ക്കെത്തിയത്. വയനാട്ടിൽനിന്നാണു വരുന്നതെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. ഡോക്ടർ മരുന്ന് കുറിച്ച് നൽകുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
ഇതിനിടയിൽ, കൂടെ ഉണ്ടായിരുന്നയാളും ചെവി അടഞ്ഞിട്ടുണ്ടെന്നും തനിക്കും മരുന്ന് നൽകണമെന്നും ആവശ്യപ്പെട്ടു. ഒപി ടിക്കറ്റെടുക്കാതെ മരുന്നു നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ നഴ്സ്മാരോടു തട്ടിക്കയറി. ഇതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന് മറ്റു രണ്ടുപേർ ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി. പിന്നീട് ഇവർ അസഭ്യം പറയുകയും ഡോ. ഭരത് കൃഷ്ണയെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ഡോക്ടർ പരാതി നൽകിയതിനെതുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















