പട്ന: ബിഹാറിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിഹാറിൽ ദക്ബംഗ്ല ചൗരാഹയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പട്‌ന പോലീസ് നടത്തിയ ലാത്തിചാർജിനിടെയാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
നിരവധി ബിജെപി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരുക്കേറ്റു. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച ശേഷമാണു പൊലീസ് ലാത്തി ചാർജ് നടത്തിയത്. അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണു ബിജെപി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്നും അദ്ദേഹം പറഞ്ഞു.
പട്നയിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തി ചാർജ് സംസ്ഥാന സർക്കാരിന്റെ പരാജയത്തിന്റെയും കഴിവുകേടിന്റെയും ഫലമാണ്. അഴിമതിയുടെ കോട്ട സംരക്ഷിക്കാൻ ബീഹാറിലെ സർക്കാർ ജനാധിപത്യത്തെ ആക്രമിക്കുകയാണ്,’ സംഭവത്തെത്തുടർന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, വിജയ് കുമാർ സിങിന്റെ മരണകാരണം വ്യക്തമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഡാക്ബംഗ്ലാ ചൗരാഹയിൽ ബോധരഹിതനായി കിടന്ന വിജയ് കുമാർ സിങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















