വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ആംബുലന്‍സില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാവിലെ ഒന്‍പതരയോടെ പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തരമായി ബീനയെ ആശുപത്രിയിലെത്തിക്കാനാണ് അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടിലെത്തിയത്.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ വാഹനത്തില്‍ വച്ച് തന്നെ ഇവര്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നഴ്സ് അടിയന്തര ശുശ്രൂഷ നല്കിയ ശേഷം സമീപത്തെ അപ്പപ്പാറ പിഎച്ച്സിയില്‍ എത്തിച്ച് പ്രഥമിക ശുശ്രൂഷ നൽകി. പിന്നീട് അമ്മയേയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം