കോഴിക്കോട്: വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് നല്ലളം ബസാറില്‍ നിര്‍മിച്ച സാംസ്കാരിക കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു നല്കി. പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ മുഖ്യാതിഥിയായി. പതിനാറര സെന്റില്‍ പണിതുയര്‍ത്തിയ സാംസ്കാരിക കേന്ദ്രത്തില്‍ ലൈബ്രറി, ഫിറ്റ്നസ് ലാന്റ്, ഹാപ്പി ലാന്റ്, സ്റ്റഡി സെന്റര്‍, കലാവേദി, മിനി മീറ്റിംഗ് ഹാള്‍, പബ്ലിക് ടോയ്ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിട്ടുണ്ട്.
Read More: എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ എന്ന് ഹൈക്കോടതി
ചടങ്ങില്‍ വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് മാനേജിങ് ചെയര്മാന് വികെസി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍മാരായ മൈമൂന ടീച്ചര്‍, റഫീന അന്‍വര്‍, വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് ട്രസ്റ്റി അംഗങ്ങളായ വികെസി റസാക്ക്, വി മുഹമ്മദ് കുട്ടി, വി മുഹമ്മദ്, വികെസി ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ പ്രേംരാജ്, കെ സി ചാക്കോ, എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍ : വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് നല്ലളം ബസാറില്‍ നിര്‍മിച്ച സാംസ്കാരിക കേന്ദ്രം പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മുന്‍ മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍, വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് മാനേജിങ് ചെയര്മാന് വികെസി മമ്മദ് കോയ തുടങ്ങിയവര്‍ സമീപം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം