ചേര്‍ത്തല: പതിനൊന്നുകാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവുകൂടി അനുഭവിക്കണം. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
Read More: എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ എന്ന് ഹൈക്കോടതി
തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഇരുപത് കോല്ച്ചിറ വീട്ടില്‍ മാധവനെയാണ് (64) ശിക്ഷിച്ചത്. കുത്തിയതോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം എസ്.ഐ ഡി. സജീവ് കുമാര്‍, വനിതാസെല്‍ എസ്.ഐ ആനന്ദവല്ലി എസ്, സി.പി.ഒമാരായ തിബിന്‍, ഷീന തോമസ്, തോമസ്കുട്ടി എന്നിവരടങ്ങിയ സംഘമാണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബീന ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം