കൊച്ചി: ശിക്ഷ കുറഞ്ഞുപോയോ കൂടിപ്പോയോ എന്നുള്ളത് നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് പ്രൊഫ ടിജെ ജോസഫ്. വിധി എന്താണ് എന്നെല്ലാതെ അത് വികാരപരമല്ല. തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ടിജെ ജോസഫ് പറഞ്ഞു. അന്ധവിശ്വാസവും ജാതി വിഭാഗീയതകളും ഇല്ലാത്ത ലോകമാണ് തൻ്റെ സ്വപ്നം, തനിക്കുണ്ടായിരുന്ന ഉത്തരവാദിത്വം സാക്ഷി പറയൽ മാത്രം ടിജെ ജോസഫ് പറഞ്ഞു.
Also read: പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാവുകയോ ഇല്ലയോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യട്ടെ. കോടതിയെ സംബന്ധിച്ച് ഒരു നടപടി ക്രമം പൂര്‍ത്തിയായി. പ്രത്യേകിച്ച് ഭാവഭേദമില്ല. കോടതി വിധി അങ്ങനെ നടപ്പിലായി. തൃപ്തിയുടെ പ്രശ്‌നമില്ല. അങ്ങനെയൊരു കാഴ്ച്ചപ്പാടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















